01-Jul-2024
ജോബ് ഡ്രൈവ് സംഘടിപ്പിച്ചു
പത്തിരിപ്പാല :- കുടുംബശ്രീ ജില്ല മിഷൻ പാലക്കാട്, കേരളനോളേജ് ഇക്കോണമി മിഷൻ , കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി , മൗണ്ട് സീന പ്രൈവറ്റ് ഐ.ടി.ഐ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ ഒന്നിന് മൗണ്ട് സീന പ്രൈവറ്റ് ഐ .ടി. ഐ അങ്കണത്തിൽ വച്ച് ഐ.ടി.ഐ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കും ഐ.ടി.ഐ-യിൽ അവസാനവർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കുമായി ജോബ് ഡ്രൈവ് സംഘടിപ്പിച്ചു .മൗണ്ട് സീന ഐ ടി ഐ ഡയറക്ടർ റംല ഇ.എച്ച് -ന്റെ അധ്യക്ഷതയിൽ മണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത ബി ജോബ് ഡ്രൈവ് ഉദ്‌ഘാടനം ചെയ്തു. കേരള നോളേജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ എ.ജി ഫൈസൽ പ്രോഗ്രാം വിശദീകരണം നടത്തി . മുഖ്യ അതിഥി ആയി കെ.കെ മുഹമ്മദ് ബഷീർ സംസാരിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് മണ്ണൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ സീനത്ത് , ഷംസുദ്ധീൻ പി.എ, സൽമാൻ ബിൻ അലി, സെയ്തുമുഹമ്മദ്, ശ്രുതി തുടങ്ങിയവർ സംസാരിച്ചു. സ്വാഗതം സിദ്ധിഖ് എച്ച് -ഉം നന്ദി യഹ്‌യ മാലിക്കും പറഞ്ഞു . പ്രമുഖ കമ്പനികൾ ഇന്റർവ്യൂ നടത്തി 70 പേർക്ക് ജോബ് കാൾ ലെറ്റർ നൽകുകയും ചെയ്തു .