05-Jun-2024
പത്തിരിപ്പാല:മൗണ്ട് സീന ഐ ടി ഐ യിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഇ എച്ച് റംല, അബ്ദുൾ അസീസ് കള്ളിയത്ത്, മാനേജർ സൈദ് അമീർ, എച്ച്.സിദ്ധീക്, വിജേഷ്, വിപിൻ, എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. മൗണ്ട് സിന ഐ ടി ഐ യിൽ നടന്ന പരിസ്ഥിതി ദിനം കല്ലൂർ ബാലൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.